ബാബരി ധ്വംസനം: ഡിസംബര്‍ 6ന് സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഓരോന്നും പ്രത്യക്ഷത്തില്‍ തന്നെ വെല്ലുവിളി നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കേണ്ടത് പൗരന്‍മാരുടെ ബാധ്യതയാണ്.

Update: 2021-12-03 08:24 GMT

കോഴിക്കോട്: ഇന്ത്യയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന് നേരെയുള്ള ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദിന്റെ ധ്വംസനമെന്ന് എസ്ഡിപിഐ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഓരോന്നും പ്രത്യക്ഷത്തില്‍ തന്നെ വെല്ലുവിളി നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കേണ്ടത് പൗരന്‍മാരുടെ ബാധ്യതയാണ്.

ബാബരി മസ്ജിദിനെ മറന്നു കളയണമെന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യത്തെ ജനാധിപത്യ പരമായി നേരിടേണ്ടതുണ്ട്. ഈ അനീതിക്കെതിരേ ഡിസംബര്‍ 6ന് ജില്ലയിലെ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ എസ്ഡിപിഐ സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കും വരെ പോരാട്ടം തുടരുമെന്നും ഡിസംബര്‍ 6ന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രഫ. പി കോയ (ഫറോക്ക്), സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (കൊടുവള്ളി), സംസ്ഥാന സമിതി അംഗം കെ ലസിത ടീച്ചര്‍ (പാളയം), സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി (തിരുവള്ളൂര്‍), ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി (മുക്കം), ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ (നാദാപുരം), ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി (മാവൂര്‍ റോഡ്), ജില്ലാ സെക്രട്ടറി കെ ഷെമീര്‍ (വടകര), ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍ (കൊയിലാണ്ടി), ജില്ലാ സെക്രട്ടറി പി ടി അഹ്മദ് (കുന്ദമംഗലം), ജില്ലാ കമ്മിറ്റി അംഗം കെ കെ ഫൗസിയ (ബാലുശ്ശേരി), ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ജലീല്‍ സഖാഫി (ചേളന്നൂര്‍) എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ ഷെമീര്‍ (ജില്ലാ സെക്രട്ടറി), ജുഗല്‍ പ്രകാശ് (നോര്‍ത്ത് മണ്ഡലം ട്രഷറര്‍) എന്നിവര്‍ പങ്കടുത്തു.

Tags:    

Similar News