ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ

നാദാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നു ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തതിലൂടെ പുറത്തുവന്നിട്ടുള്ളത്

Update: 2019-11-16 17:48 GMT

നാദാപുരം: കുളങ്ങരത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു ബോംബ് ശേഖരം പിടികൂടിയതില്‍ പോലിസ് സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപി ഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആര്‍എസ്എസ് ശാഖ നടക്കുന്ന പ്രദേശത്ത് നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. നാദാപുരത്തെ പല ഭാഗങ്ങളില്‍ നിന്നു അടുത്തടുത്തായി ബോംബുകള്‍ കണ്ടെടുക്കുന്നത് നിത്യവാര്‍ത്തയാണ്. ബോബുകളുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. നാദാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നു ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തതിലൂടെ പുറത്തുവന്നിട്ടുള്ളത്. പ്രദേശത്ത് ശാഖയുടെ പേരില്‍ നടക്കുന്ന ആയുധ പരിശീലന കേന്ദ്രം അടച്ചുപൂട്ടി ബോംബിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹബീബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം പി ഇസ്മായില്‍, മുഹമ്മദ് റമീസ്, റഷീദ് കല്ലാച്ചി, ഒ പി സമദ് സംസാരിച്ചു.




Tags:    

Similar News