കോഴിക്കോട്: ഹോട്ടലിലെ ശുചിമുറിയില്‍ ഒളികാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകരയിലെ ഹോട്ടലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജ(20)യെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഭര്‍ത്താവിനോടൊപ്പം ഹോട്ടലിലെത്തിയ യുവതിയാണ് സംഭവം കണ്ടത്.
ജനലില്‍ വെള്ള പേപ്പറില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു ഫോണ്‍. സംശയം തോന്നി പേപ്പര്‍ തുറന്ന് നോക്കിയപ്പോള്‍ കാമറ ഓണാക്കി വച്ച നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു. ഫോണെടുത്ത് ഹോട്ടല്‍ ഉടമയെ അറിയിച്ചതിന് ശേഷം യുവതി പോലിസില്‍ പരാതി നല്‍കി. ഫറോക് ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പോലിസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നരമാസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്.