എന്‍ രാജേഷിന്റെ നിര്യാണത്തില്‍ മുസ്തഫ പാലേരി അനുശോചിച്ചു

Update: 2020-09-13 13:06 GMT

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗവും 'മാധ്യമം' ന്യൂസ് എഡിറ്ററും മുന്‍ കോഴിക്കോട് പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന എന്‍ രാജേഷിന്റെ നിര്യാണത്തില്‍ എസ് ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അനുശോചിച്ചു.

പത്രപ്രവര്‍ത്തകരംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്ന എന്‍ രാജേഷ്, കായികവാര്‍ത്താരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുസ്തഫ പാലേരി പറഞ്ഞു.  

Tags:    

Similar News