തുറയൂരിലും പയ്യോളിയിലുമായി 2 ആര്‍ആര്‍ടിമാരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടെ 12 പേര്‍ക്ക് കൊവിഡ്

Update: 2020-08-24 15:17 GMT

പയ്യോളി: തുറയൂര്‍ പഞ്ചായത്തിലും പയ്യോളി നഗരസഭയിലുമായി രണ്ട് ആര്‍ആര്‍ടിമാരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടെ 12 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പയ്യോളി നഗരസഭയിലെ ഭജനമഠം 22ാം ഡിവിഷനില്‍ കുട്ടികളടക്കം 5 പേര്‍ക്കും അഞ്ചാം ഡിവിഷനിലെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും മൂന്നാം ഡിവിഷനിലെ ജയില്‍ വാര്‍ഡനുമാണ് രോഗം സ്ഥിരീകരിച്ചത്. 22ാം ഡിവിഷനിലെ ഡയാലിസിസ് രോഗിക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. അഞ്ചാം ഡിവിഷനിലെ ആരോഗ്യ പ്രവര്‍ത്തക കൊയിലാണ്ടി ഗവ. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.

    തുറയൂര്‍ പഞ്ചായത്തില്‍ 10ാം വാര്‍ഡിലെ ഒരു ആര്‍ആര്‍ടി, പുരുഷന്‍-1, സത്രീ-1, 11ാം വാര്‍ഡിലെ ഒരു ആര്‍ആര്‍ടി, ഏഴാം വാര്‍ഡില്‍ പുരുഷന്‍-1 എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 21ന് തുറയൂര്‍ പിഎച്ച്‌സിയില്‍ നടത്തിയ സ്രവ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇതില്‍ 11ാം വാര്‍ഡിലെ രോഗിയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സെക്കന്‍ഡറി കോണ്ടാക്റ്റില്‍ ഉള്ളവര്‍ അടക്കം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. നേരത്തേ മരണശേഷം കൊവിഡ് സ്ഥിരീകരിച്ച തോലേരി സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ അടക്കമുള്ള 120 പേരുടെ സ്രവ പരിശോധന ഇന്ന് തുറയൂരില്‍ നടന്നു. തുറയൂര്‍ പഞ്ചായത്തിലെ 8, 10, 11 വാര്‍ഡുകളെ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Covid: 12 people including 2 RRTs and a health worker in Thurayur and Payyoli

Tags:    

Similar News