കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 399 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 233 കേസുകളും റൂറലില്‍ 95 കേസുകളുമെടുത്തു.
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 399 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 31 കേസുകളും റൂറലില്‍ 40 കേസുകളുമെടുത്തു. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 233 കേസുകളും റൂറലില്‍ 95 കേസുകളുമെടുത്തു.