വടകര: പച്ചക്കറി മാര്‍ക്കറ്റിലെയും അടക്കാത്തെരു കൊപ്ര ബസാറിലെയും തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരം അതീവ ജാഗ്രതയില്‍. കോട്ടപ്പറമ്പ് പച്ചക്കറി മാര്‍ക്കറ്റും അടക്കാത്തെരു കൊപ്ര ബസാറും അടച്ചുപൂട്ടി. രണ്ട് തൊഴിലാളികള്‍ക്കും രോഗം വന്ന ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ഡ്രൈവറില്‍ നിന്നാണ് രോഗം വന്നതെന്ന് പറയുന്നെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ആളുകള്‍ ധാരാളമെത്തുന്ന സ്ഥലങ്ങളാണ് രണ്ടും എന്നതിനാല്‍ സമ്പര്‍ക്ക വ്യാപന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം, മാര്‍ക്കറ്റുകളില്‍ ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് വടകരയില്‍ സ്രവ പരിശോധന നടത്തും. നൂറു കണക്കിന് ആളുകള്‍ ബന്ധപ്പെട്ടതായി സംശയമുള്ളതിനാല്‍ ഇവരുടെയെല്ലാം സാംപിള്‍ എടുക്കാനാണ് തീരുമാനം. സമ്പര്‍ക്ക വ്യാപന ഭീഷണിയുള്ളതിനാല്‍ നഗരത്തില്‍ അതീവ ജാഗ്രതയിലാണ് പോലിസും ആരോഗ്യ വകുപ്പ് അധികാരികളും.
Covid: Two markets closed in Vadakara; Heavy vigilance