മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം; എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2024-11-07 15:33 GMT

കോഴിക്കോട്: മിംസ് ഹോസ്പിറ്റലില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി റമീസ മരണപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി മിംസ് ഹോസ്പിറ്റല്‍ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തലാസീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റമീസയ്ക്ക് ആഗസ്തില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രകിയ നടത്തിയിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിലായിരുന്നു ശസ്ത്രക്രിയ.

എന്നാല്‍, ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നിട്ടുണ്ടെന്നും സംഭവത്തെ ഗൗരവമായി കാണണമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി എം വി സിദ്ദിഖ്, പി പി സീനത്ത്, പി വി മുഹമ്മദ് ഷിജി, എം വി അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News