തിക്കോടിയിലെ സ്വതന്ത്രന്റെ തോല്‍വി; നടപടിക്കൊരുങ്ങി സിപിഎം

നല്ല ഭൂരിപക്ഷത്തോട് കൂടി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടും നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്‌ പിന്മാറിയ ആളുടെ നേതൃത്വത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു മറിച്ച് നല്‍കിയെന്നാണ് ആക്ഷേപമുള്ളത്.

Update: 2020-12-18 17:22 GMT

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ മത്സരിച്ച ടി ഖാലിദിന്റെ പരാജയത്തിനുത്തരവാദികളായവര്‍ക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. 16ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പിന്നീട് ടി ഖാലിദിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുള്ള വാര്‍ഡില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. നല്ല ഭൂരിപക്ഷത്തോട് കൂടി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടും നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്‌ പിന്മാറിയ ആളുടെ നേതൃത്വത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു മറിച്ച് നല്‍കിയെന്നാണ് ആക്ഷേപമുള്ളത്. പതിനൊന്ന് വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. കഴിഞ്ഞ തവണ ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ ടി ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



Tags:    

Similar News