താമരശ്ശേരിയില്‍ ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസാണ് പുലര്‍ച്ചെ രണ്ടുമണിയോടെ തീയിട്ടത്. ഇവിടെ നേരത്തെ സിപിഎം-ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു.
കോഴികോട്: താമരശ്ശേരി ടൗണിനോട് ചേര്‍ന്നുള്ള ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസാണ് പുലര്‍ച്ചെ രണ്ടുമണിയോടെ തീയിട്ടത്. ഇവിടെ നേരത്തെ സിപിഎം-ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അവിടെയുള്ള ബിജെപി അനുഭാവിയുടെ വീടിനുനേരെയും സിപിഎം നേതാവിന്റെയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും വീടിനുനേരെയം ബോംബേറുണ്ടായിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.