കടയില്‍ കയറി ഗുണ്ടാ ആക്രമണം: ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പോലിസ് തയ്യാറാവണം- കാംപസ് ഫ്രണ്ട്

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ഗുണ്ടാസംഘങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ കുറ്റ്യാടിയിലെ പൊതു സമൂഹം മുന്നോട്ട് വരണം.

Update: 2022-01-26 17:44 GMT
കടയില്‍ കയറി ഗുണ്ടാ ആക്രമണം: ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പോലിസ് തയ്യാറാവണം- കാംപസ് ഫ്രണ്ട്

കുറ്റ്യാടി:കുറ്റ്യാടിയില്‍ നിരന്തരമായി ആക്രമണം അഴിച്ചു വിടുന്ന ഗുണ്ടകളെ നിലക്കു നിര്‍ത്താന്‍ പോലിസ് തയ്യാറാവണമെന്ന് കാംപസ് ഫ്രണ്ട് കുറ്റ്യാടി ഏരിയ സെക്രട്ടറി ആബിദ് നസീര്‍.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുറ്റ്യാടിയിലെ വസ്ത്രവില്‍പ്പനശാലയില്‍ അഞ്ചംഗ സംഘം മുഖം മറച്ച് ആയുധവുമായെത്തി ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയ ആളുകളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കൗണ്ടറിലെ മേശ അടിച്ചു തകര്‍ത്തു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ഗുണ്ടാസംഘങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ കുറ്റ്യാടിയിലെ പൊതു സമൂഹം മുന്നോട്ട് വരണം.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്തത് ആശങ്കയുണ്ടാക്കുന്നു. പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News