ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: എസ്ഡിപിഐ
വ്യാപാരികളുടെയും ജനങ്ങളുടെയും ആശങ്കക്കറുതി വരുത്തി കൊടുവള്ളിയുടെ ഹൈവേ വികസനത്തിനനുയോജ്യമായി സിറാജ് ബൈപ്പാസ് പദ്ധതി നടപ്പിലാക്കും, റയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം തിരിച്ചു കൊണ്ടുവരും, ഇരുതുള്ളി പുഴ മാലിന്യ മുക്തമാക്കും, സ്ത്രീ സൗഹൃദ ഹൈടെക് ടോയിലെറ്റ് സംവിധാനം കൊണ്ടുവരും.
കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും കൊടുവള്ളി മണ്ഡലം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മുസ്തഫ കൊമ്മേരി. കൊടുവള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളുടെയും ജനങ്ങളുടെയും ആശങ്കക്കറുതി വരുത്തി കൊടുവള്ളിയുടെ ഹൈവേ വികസനത്തിനനുയോജ്യമായി സിറാജ് ബൈപ്പാസ് പദ്ധതി നടപ്പിലാക്കും, റയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം തിരിച്ചു കൊണ്ടുവരും, ഇരുതുള്ളി പുഴ മാലിന്യ മുക്തമാക്കും, സ്ത്രീ സൗഹൃദ ഹൈടെക് ടോയിലെറ്റ് സംവിധാനം കൊണ്ടുവരും, പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും, പൊതു കളിസ്ഥലങ്ങള്‍ കൊണ്ടുവരും, കൊടുവള്ളി മിനി സ്‌റ്റേഡിയം നവീകരിക്കും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നവീകരിക്കും, മണ്ഡലത്തിലുടനീളം കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് നിര്‍മാണവും ഉള്ളവയുടെ നവീകരണവും നടപ്പില്‍ വരുത്തും.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ബ്രഹത് സംരഭങ്ങള്‍ തുടക്കം കുറിക്കും. മത്സര പരീക്ഷകള്‍ക്കുള്ള ഗൈഡന്‍സ്, സിവില്‍ സര്‍വീസ്, പിഎസ്എസി, യുപിഎസ്‌സി, റെയില്‍വേ, ഓവര്‍സീസ് എഡ്യൂക്കേഷന്‍, തുടങ്ങിയവയ്ക്കുള്ള പ്രത്യേക കോച്ചിങ്ങ്, വ്യക്തിത്വപഠന ക്ലാസ്, ലീഡര്‍ഷിപ്പ് ട്രെയ്‌നിങ്ങ്, പബ്ലിക്ക് സ്പീക്കിങ്ങ്, സാമൂഹിക സേവന സര്‍വീസ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് കോച്ചിങ്ങ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാംപുകള്‍, മെഡിക്കല്‍എന്‍ജിനിയറിങ്ങ്-നിയമ എന്‍ട്രന്‍സ് ഗൈഡന്‍സ്, കരിയര്‍ കൗണ്‍സിലിങ്, സ്‌കോളര്‍ഷിപ്പ്, പദ്ധതികള്‍ എന്നിവയടങ്ങുന്ന ബ്രഹത്തായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
തിരത്തെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി ടി അഹമ്മദ്, ഇലക്ഷന്‍ ചീഫ് ഏജന്റ് സി പി ബഷീര്‍, മീഡിയ കണ്‍വീനര്‍ കെ ഇല്യാസ്, കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ടി പി യൂസുഫ് സംബന്ധിച്ചു.