സിപിഎം തട്ടകത്തില്‍ ആരവമുയര്‍ത്തി കെ കെ രമയുടെ തിരഞ്ഞെടുപ്പ് റാലി

Update: 2021-03-19 16:06 GMT
സിപിഎം തട്ടകത്തില്‍ ആരവമുയര്‍ത്തി കെ കെ രമയുടെ തിരഞ്ഞെടുപ്പ് റാലി

വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയുടെ തിരഞ്ഞെടുപ്പ് റാലിയിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുക്കണക്കിനു പേര്‍ അണിനിരന്നു. വടകര കോട്ടപ്പറമ്പില്‍ നടന്ന കണ്‍വഷന്‍ എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. എം സി വടകര, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഐ മൂസ, എന്‍ വേണു, പുറന്തോടത്ത് സുകുമാരന്‍, കെ എസ് ഹരിഹരന്‍, പ്രദീപ് ചോമ്പാല, സുനില്‍ മടപ്പള്ളി, രാജരാജന്‍, പി സഫിയ, ആയിഷ ഉമ്മര്‍, ഷക്കീല ഈങ്ങോളി സംസാരിച്ചു.

K K Rama's election rally on CPM platform


Tags:    

Similar News