കൈനാട്ടിയിലെ ബോംബേറ് കേസ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണം: എസ്ഡിപിഐ
രണ്ടുതവണ സ്‌ഫോടനമുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കും വാതിലിനും ചുമരിനും കേടുപാടുകളുണ്ട്. ഒരു വര്‍ഷം മുമ്പും വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
ചോറോട്: വടകര കൈനാട്ടിയില്‍ വീടിന് നേരെ പുലര്‍ച്ചെ ഒരുമണിയോടെ ബോംബേറിഞ്ഞ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൈനാട്ടി തെക്കോടന്റെവിട രമേശന്റെ വീടിന് നേരെയായിരുന്നു ആക്രമണം. രണ്ടുതവണ സ്‌ഫോടനമുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കും വാതിലിനും ചുമരിനും കേടുപാടുകളുണ്ട്. ഒരു വര്‍ഷം മുമ്പും വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ഉഗ്രശേഷിയുള്ള ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ റെയ്ഡ് അടക്കം നടപടികള്‍ സ്വീകരിക്കണമെന്നും അധികാരികളോട് എസ്ഡിപിഐ ചോറോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബഷീര്‍, സെക്രട്ടറി റഹൂഫ്, വൈസ് പ്രസിഡന്റ് അബ്ദുല്ല കടായിക്കല്‍, സജീര്‍ വള്ളിക്കാട്, അര്‍ഷാദ് കടായിക്കല്‍, ആസിഫ് ചോറോട്, മനാഫ് കക്കാട്ട് എന്നിവര്‍ സംസാരിച്ചു.