കോഴിക്കോട്: ജില്ലയില്‍ ഇന്ന് 67 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 3 പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ 728 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതില്‍ 179 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 133 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 98 പേര് കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 106 പേര് ഫറോക്ക് എഫ്എല്‍ടിസിയിലും 188 പേര് എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 12 പേര് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ മലപ്പുറത്തും 5 പേര് കണ്ണൂരിലും ഒരാള്‍ തിരുവനന്തപുരത്തും 4 പേര് എറണാകുളത്തും ഒരാള്‍ കാസര്‍കോടും ചികില്‍സയിലാണ്. ഇതുകൂടാതെ 18 മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്എല്‍ടിസിയിലും, രണ്ട് മലപ്പുറം സ്വദേശികളും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്എല്‍ടിസിയിലും, രണ്ട് കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.
വിദേശത്തു നിന്നെത്തിയവര്‍:
വടകര 1 പുരുഷന് (48) ഉണ്ണികുളം 1 സ്ത്രീ (52)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍:
കോഴിക്കോട് കോര്പ്പറേഷന് 2 പുതിയറ സ്ത്രീ (68), ഒഡീശയില്‍ നിന്നുള്ള അതിഥി തൊഴിലാളി പുരുഷന് (22), പയ്യോളി - 1 പുരുഷന് (34)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍:
കോഴിക്കോട് കോര്പ്പറേഷന് - 13 (ഇതില്‍ രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു)
നാദാപുരം 1, വേളം 4,ചോറോട് 4, പയ്യോളി 1, കൊയിലാണ്ടി 1, മുക്കം 1, ഒഞ്ചിയം 4, ഫറോക്ക് 1, കുറ്റ്യാടി 1, വില്ല്യാപ്പള്ളി 1, തിരുവള്ളൂര്‍ 9, പുതുപ്പാടി 2, കുന്ദമംഗലം 1, ഒളവണ്ണ 11, വാണിമേല്‍ 1, രാമനാട്ടുകര 1, ചേളന്നൂര്‍ 1, വടകര 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍:
ചോറോട് 1 പുരുഷന് (54), കോഴിക്കോട് കോര്പ്പറേഷന് മലാപ്പറമ്പ് 1 പുരുഷന് (55), ചേളന്നൂര്‍ 1 പുരുഷന് (21)