അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ബീച്ച് ആശുപത്രി; 24മണിക്കൂര്‍ സേവനം
ന്യൂറോളജി, സൈക്യാട്രി, ഓങ്കോളജി, കാര്‍ഡിയോളജി, ശ്വാസകോശ രോഗ വിഭാഗം, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി പുതിയ ഒ പികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടങ്ങാനായതും നേട്ടമായി.
കോഴിക്കോട്: ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമായി. ഒപി സഹിതമുള്ള കാര്‍ഡിയോളജി ഐസിയു, ബ്രോങ്കോസ്‌കോപ്പി സൗകര്യമുള്ള പള്‍മനോളജി വിഭാഗം, ഡ്രില്ലര്‍ പോര്‍ട്ടബിള്‍ എക്സ് റേ തുടങ്ങി 24 മണിക്കൂറും ശസ്ത്രക്രിയ സൗകര്യം, ആറു വെന്റിലേറ്ററുകള്‍ എന്നിവയെല്ലാം സജ്ജമായിക്കഴിഞ്ഞു. സര്‍ജറി, മെഡിസിന്‍, ഓര്‍ത്തോ, ഇഎന്‍ടി, ഒഫ്താല്‍മോളജി, അനസ്തേഷ്യ യൂണിറ്റുകളെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ന്യൂറോളജി, സൈക്യാട്രി, ഓങ്കോളജി, കാര്‍ഡിയോളജി, ശ്വാസകോശ രോഗ വിഭാഗം, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി പുതിയ ഒ പികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടങ്ങാനായതും നേട്ടമായി. ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ധ്യതാ ക്ലിനിക് ഹോസ്പിറ്റലിന്റെ മറ്റൊരു സവിശേഷതയാണ്. ബ്ലഡ് ബാങ്കിനോട് ചേര്‍ന്ന് പുതുതായി രൂപീകരിച്ച ബ്ലേഡ് കോംബോനന്റ് സെപ്പറേഷന്‍ യൂണിറ്റ് അനേകം രോഗികള്‍ക്ക് അനുഗ്രഹമായി മാറി. ഓര്‍ത്തോ വിഭാഗത്തില്‍ നൂതനമായ മുട്ടുമാറ്റി വക്കല്‍, ഇടുപ്പ് മാറ്റി വക്കല്‍ ശസ്ത്രക്രിയകള്‍ ആരംഭിച്ചതും നേട്ടങ്ങളില്‍ പെടും. നവജാത ശിശുക്കളിലെ ജന്മനാലുള്ള കേള്‍വിക്കുറവ് കണ്ടെത്താന്‍ സഹായിക്കുന്ന ആധുനിക രീതിയിലുള്ള കെബി സംവിധാനം ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തിന്റെ മികവ് തെളിയിക്കുന്നു. എക്സൈസ് വകുപ്പുമായി ചേര്‍ന്ന് തുടങ്ങിയ വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ കിടത്തി ചികില്‍സയടക്കം ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിലുള്ള 16 സൈഡ് ഹൈ റസൊല്യൂഷന്‍ സിടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമാണ്. ആധുനികമായ എക്സ്റെ മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കിയത് എക്സ് റേ വിഭാഗത്തിന് മുതല്‍ക്കൂട്ടായി. സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ആശുപത്രിയിലെ വികസന പരമ്പരകള്‍.
രണ്ട് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്നും ഒരു കോടി അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മോഡല്‍ കാഷ്വാലിറ്റി ആന്റ് എമര്‍ജന്‍സി ട്രയാജ് സിസ്റ്റവും മൈക്രോ ബയോളജി ലാബും ഉടനെ സജ്ജീകരിക്കും. 20.96 ലക്ഷത്തിന്റെ ഉപകരണങ്ങള്‍ ഇതിനോടകം ലഭ്യമാക്കിക്കഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള ഡിഇഐസി, വയോജനങ്ങള്‍ക്കുള്ള പ്രത്യേക വാര്‍ഡ്, സമ്പൂര്‍ണ്ണ ഡയബറ്റിക് ക്ലിനിക്, പെരിട്ടോണിയല്‍ ഡയാലിസിസ് യൂണിറ്റ് എന്നിവയും പരിഗണനയിലുണ്ട്. 165 കോടിയുടെ കിഫ് ബി പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ബീച്ച് ആശുപത്രി സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത.് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള കായകല്പ അവാര്‍ഡ് ഹോസ്പിറ്റലിനു ലഭിച്ചു. കെഎഎസ്എച്ച് അവാര്‍ഡും ലഭിച്ചു.