കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്
ഈമാസം 4ന് വിവാഹിതനായ ഇദ്ദേഹത്തിനു വിവാഹച്ചടങ്ങില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണു സംശയം
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈമാസം 4ന് വിവാഹിതനായ ഇദ്ദേഹത്തിനു വിവാഹച്ചടങ്ങില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണു സംശയം. എന്‍ആര്‍എച്ച്എം താല്‍ക്കാലിക ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും നാലിനു ശേഷം ഇദ്ദേഹം ആശുപത്രിയില്‍ വരാത്തതിനാല്‍ ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വിവാഹ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊവിഡ് ലക്ഷണമുണ്ടോ എന്നു കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Covid confirmed doctor at Kozhikode Beach Hospital