എല്‍സിഎച്ച്എഫ് മെഗാ സമ്മിറ്റ് ഫെബ്രുവരി 2ന് കോഴിക്കോട്ട്
അന്നജം കുറച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഭക്ഷണ രീതിയായ എല്‍സിഎച്ച്എഫി(ലോ കാര്‍ബോ ഹൈഡ്രേറ്റ് ഹൈ ഫാറ്റ്)നെ കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് എല്‍സിഎച്ച്എഫ് മെഗാ സമ്മിറ്റ് ഫെബ്രുവരി 2ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും.
കോഴിക്കോട്: അന്നജം കുറച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഭക്ഷണ രീതിയായ എല്‍സിഎച്ച്എഫി(ലോ കാര്‍ബ് ഹൈഡ്രേറ്റ് ഹൈ ഫാറ്റ്)നെ കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് എല്‍സിഎച്ച്എഫ് മെഗാ സമ്മിറ്റ് ഫെബ്രുവരി 2ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന സമ്മിറ്റില്‍ ബ്രിട്ടനിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്ര, ഡല്‍ഹിയിലെ അഞ്ജലി ഹൂഡ, തമിഴ് പാലിയോ വക്താവ് ശങ്കര്‍ജി എന്നിവര്‍ പ്രമേയം അവതരിപ്പിക്കുമെന്ന് സംഘാടക സമിതി കോഓഡിനേറ്റര്‍ എന്‍ വി ഹബീബ് റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍സിഎച്ച്എഫ് ഭക്ഷണ രീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ലുഖ്മാന്‍ അരീക്കോട് പറഞ്ഞു.
പ്രമേഹം, പൊണ്ണത്തടി തുടങ്ങി പൂര്‍ണമായും മുക്തി ഉണ്ടാവില്ലെന്ന് കരുതിയ പല രോഗങ്ങളും ഈ ഭക്ഷണരീതിയിലൂടെ സുഖപ്പെടുന്നതായി അവര്‍ പറഞ്ഞു. മെഗാ സമ്മിറ്റ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എം കെ മുനീര്‍, എ പ്രദീപ് കുമാര്‍, പി ടി എ റഹീം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.