കോഴിക്കോട്: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിയുമായി സമ്പര്‍ക്കത്തില്‍വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
തനിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. വരും ദിവസങ്ങളിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഐസൊലേഷനിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും എംഎല്‍എ അറിയിച്ചു.