പൗരത്വം തെളിയിക്കാന്‍ മോദിക്ക് രേഖയുണ്ടോ: കെ എന്‍ എ ഖാദര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരേ പയ്യോളി ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പയ്യോളി: മറ്റുള്ളവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകളുണ്ടോയെന്ന കാര്യം സംശയമാണെന്ന് അഡ്വ: കെ എന്‍ എ ഖാദര്‍. സ്‌കൂളിലോ, കോളജിലോ പഠിച്ച രേഖ അദ്ദേഹത്തിന്റെ കൈയിലില്ല. ആരും ഇതുവരെ കേള്‍ക്കാത്ത ഏതോ യൂനിവേഴ്‌സിറ്റിയുടെ കംപ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. ഇതാവട്ടെ കംപ്യൂട്ടര്‍ കണ്ടുപിടിക്കാത്ത കാലത്തുള്ളതും. അതുകൊണ്ടുതന്നെ ഇതും സംശയാസ്പദമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പയ്യോളി ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ടി പി ഖരിം അധ്യക്ഷനായി. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി കുല്‍സു, ടി ടി ഇസ്മായില്‍, മനാഫ് അരീക്കോട്, നൗഫല്‍ നന്തി, മീത്തില്‍ അബ്ദുറഹിമാന്‍, സദഖത്തുള്ള കോട്ടക്കല്‍, അഡ്വ: പി കുഞ്ഞമ്മദ്, എസ് എം എ ബാസിത്, ലത്തീഫ് ചെറക്കോത്ത്, പി വി അഹമ്മദ്, എസ് കെ സമീര്‍, പയലന്‍ നിസാര്‍, കെ പി സി ശുക്കൂര്‍ സംസാരിച്ചു.