രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2022-07-02 14:56 GMT

വടകര: രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കോഴിക്കോട് ജില്ലാ കമ്മിറ്റി വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഘപരിവാറില്‍ നിന്ന് ഇന്ത്യയുടെ വീണ്ടെടുപ്പിനായി എല്ലാവരും ഒരുമിച്ച് മുന്നേറണം. ഇന്ത്യയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ജനാധിപത്യ രാഷ്ടീയത്തിലൂടെ ഇന്ത്യയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.


 വിവിധ വിഷയങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ എന്നിവര്‍ സംസാരിച്ചു. ഓപണ്‍ ഫോറത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ഹമീദ്, സംസ്ഥാന സെക്രട്ടറി കെ കെ ജബ്ബാര്‍, സ്റ്റേറ്റ് ജിഎസ്ഒ പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമീര്‍ അലി, മുസ്തഫ പാലേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംപി കുഞ്ഞമ്മദ്, കെ വി പി ഷാജഹാന്‍, ഇ കെ മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍ സംസാരിച്ചു.

Tags:    

Similar News