സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ച 12 വരെ അടച്ചിടും. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്റെയാണ് തീരുമാനം. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫിസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് ഇന്ന് വൈകിട്ട് ആറ് വരെയും പമ്പുകള്‍ അടച്ചിടും.