കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പോലിസ് അന്വേഷിക്കുന്ന വെള്ളിയൂര്‍ സ്വദേശി വേലായുധനെ (55) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം പോലിസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് വൈകീട്ടാണ് പേരാമ്പ്രയ്ക്കടുത്തുള്ള നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെന്ന് പോലിസ് അറിയിച്ചു.