കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ മെയ് 21, 22 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ സ്വാഗത സംഘം ഓഫിസ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു.സംഘപരിവാര്‍ വേട്ടക്കാലത്ത് വിശ്വാസമുയര്ത്തിപ്പിടിച്ചു തന്നെ പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് ഇസ്ലാം വിരുദ്ധതയുണ്ടാവുന്നതില് അദ്ഭുതമില്ല. പക്ഷേ, മതേതര പക്ഷത്തുള്ളവരും വിശ്വാസം മാറ്റിവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ശിഹാബുദ്ധീന്‍ ഇബ്നു ഹംസ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂര്‍, ജനറല്‍ സെക്രട്ടറി കെ എം ഷാഹുല്‍ ഹമീദ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സഫീര്‍ ചെറുവാടി, സിയാസുദ്ധീന്‍, നഈം ചേളന്നൂര്‍, അഫീഫ് വള്ളില്‍, എസ്ഐഒ ജില്ലാ സെക്രട്ടറിമാരായ മന്‍ഷാദ് മനാസ്, ഇര്‍ഷാദ് പേരാമ്പ്ര പങ്കെടുത്തു.