കൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍ നടന്നുകൊണ്ടിരിക്കുന്നു: ശിഹാബ് പൂക്കോട്ടൂര്‍

Update: 2024-09-10 15:53 GMT

മലപ്പുറം: ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ കൊലക്കേസില്‍ പ്രതികളെ സഹായിക്കുന്ന ഇടത് സര്‍ക്കാറിനെതിരേ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക് ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. 'ശഹീദ് ഫൈസല്‍ വധം: ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കുക' എന്ന ആവശ്യമുന്നയിച്ച് നടന്ന മാര്‍ച്ച് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് കെ പി അജ്മല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, ആക്ടിവിസ്റ്റ് അഡ്വ. അമീന്‍ ഹസന്‍, കൊടിഞ്ഞി ഫൈസല്‍ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പൂഴിക്കല്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി മുനീബ് കാരക്കുന്ന്, എസ്‌ഐഒ ജില്ലാ പ്രസിഡന്റ് ടി അനീസ്, യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖ്, സംസാരിച്ചു.

    സമരക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ കെ പി അജ്മല്‍, കെ എന്‍ അജ്മല്‍, സാബിക് വെട്ടം, ഹസനുല്‍ ബന്ന, ജസീം സുല്‍ത്താന്‍, സല്‍മാനുല്‍ ഫാരിസ്, യാസിര്‍ മഠത്തില്‍, ത്വയ്യിബ്, കെ ഷബീര്‍, അന്‍വര്‍ അസ്‌ലം, അജ്മല്‍ തോട്ടോളി, റജ തശ്‌രീഫ്, ജമാല്‍ വാഴക്കാട്, അംജദ് നസീഫ്, പി അലി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ നേതാക്കളായ ഹാരിസ് പടപ്പറമ്പ്, യാസിര്‍ കൊണ്ടോട്ടി, വാഹിദ് കോഡൂര്‍ നേതൃത്വം നല്‍കി.

Tags:    

Similar News