കോഴിക്കോട്ടെ 15 വാര്‍ഡുകളിലെ കര്‍ശന നിയന്ത്രണം ഒഴിവാക്കി

Update: 2020-05-04 16:37 GMT

കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ചെയ്തിരുന്ന ജില്ലയിലെ 12 ഗ്രാമപ്പഞ്ചായത്തുകളിലെ 15 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ റദ്ദാക്കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

    കിഴക്കോത്ത്(12ാം വാര്‍ഡ്), വേളം(16), ആയഞ്ചേരി(2), ഉണ്ണികുളം(6), മടവൂര്‍(6), ചെക്യാട്(10), തിരുവള്ളൂര്‍(14), നാദാപുരം(15), ചങ്ങരേത്ത്(3),    കായക്കൊടി(6,7,8), എടച്ചേരി(16), ഏറാമല(2) എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ബന്ധപ്പെട്ട വാര്‍ഡുകളിലെ ക്ലസ്റ്റര്‍ ക്വാറന്റൈനാണ് റദ്ദാക്കിയത്.

    ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര നഗരസഭ, കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.


Tags:    

Similar News