ഓര്‍ക്കാട്ടേരിയില്‍ യുവതിയുടെ ആത്മഹത്യ; ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍

Update: 2023-12-09 11:02 GMT
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എടച്ചേരി പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകല്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Similar News