കോഴിക്കോട്: കേരള സുന്നി ജമാഅത്ത് സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ ഈമാസം 18 ന് മഞ്ചേരി ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തില്‍ ചേരും. കെഎസ്‌ജെയു, കെഎസ്‌ജെ, എസ്‌വൈഎഫ്, ഐപിഎസ്, ഐകെഎസ്എസ് ഫെയ്ത്ത് തുടങ്ങിയ സംഘങ്ങളുടെ പ്രതിനിധികളും കൗണ്‍സില്‍ പങ്കെടുക്കും. അടുത്ത ആറുമാസത്തെ പ്രവര്‍ത്തന പദ്ധതിക്ക് അന്തിമ രൂപം നല്‍കും.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി അലി അക്ബര്‍ മൗലവി പദ്ധതി അവതരിപ്പിക്കും. മരണപ്പെട്ട ജനറല്‍ സെക്രട്ടറി മണ്ണാര്‍മല സമദ് മൗലവിയുടെ ഒഴിവിലേക്ക് പുതിയ സാരഥിയെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞടുക്കുമെന്ന് മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.