ബാല, കൗമാര സംഗമങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം; ബാല്യ സുരക്ഷക്ക് കരുതല്‍ അനിവാര്യമെന്ന് കേരള സുന്നി ജമാഅത്ത്
പരപ്പനങ്ങാടി: സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ ബാല്യകാലം ഉത്തമ സംസ്‌ക്കാരിക മൂല്യങ്ങള്‍ കൊണ്ടും വൈജ്ഞാനിക പാഠങ്ങള്‍ കൊണ്ടും കരുപ്പിടിപ്പക്കപ്പെടല്‍ അനിവാര്യമാണന്നും രാഷ്ട്ര, സമൂഹ, കുടുംബ, സുരക്ഷക്ക് ബാല്യകൗമാരങ്ങള്‍ രക്ഷാധികാരികളുടെ സജീവ പരിഗണയും ശ്രദ്ധയും ആവശ്യമാണന്നും കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബാല്യത്തിന്റെ മൂല്യം എന്ന പ്രമേയത്തില്‍ ബാല, കൗമാര സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് അഖൂബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് ട്രയ്‌നര്‍ ശബീര്‍ റഹ് മാനി പഴമള്ളൂര്‍ പ്രമേയ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, എസ് വൈ എഫ് സ്‌റ്റേറ്റ് ജനറല്‍ സിക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, ഫവാസ് പനയത്തില്‍(എം എസ് എഫ് ) എം.വി ഷഹദ് (കെ എസ് യു) എം.പി. സ്വാലിഹ് തങ്ങള്‍(എ ഐ വൈ എഫ്) മരുത അബ്ദുല്‍ ലത്തീഫ് മൗലവി, എ പി അബൂബക്കര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.