ഫാഷിസത്തിനെതിരേ യോജിച്ച മുന്നേറ്റമുണ്ടാകണം: മുസ്തഫ കൊമ്മേരി
മതേതര ചേരിയുടെ ശൈഥില്യവും മൗനവുമാണ് സംഘ്പരിവാര ഭരണകൂടത്തിന് വളമാകുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മതേതര പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചാലിയം: രാജ്യത്തെ കാര്‍ന്നുതിന്നുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാന്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ യോജിച്ച മുന്നേറ്റമുണ്ടാകണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. മതേതര ചേരിയുടെ ശൈഥില്യവും മൗനവുമാണ് സംഘ്പരിവാര ഭരണകൂടത്തിന് വളമാകുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മതേതര പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എസ്ഡിപിഐ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ചാലിയത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വി റഷീദ് അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം എ സലീം, മണ്ഡലം സെക്രട്ടറി ഷാനവാസ്, സെമീറലി, പഞ്ചായത്ത് സെക്രട്ടറി ഷാജഹാന്‍, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് അംഗം ടി കെ റബീലത്ത് സംസാരിച്ചു.