വടകര: സിപിഎം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണ ആശുപത്രി പ്രസിഡന്റുമായ എം പത്മനാഭന്‍(71) അന്തരിച്ചു. ഹോസ്പിറ്റല്‍ ഫെഡറേഷന്‍ യോഗത്തിന് തിരുവനന്തപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ കളമശ്ശേരിയില്‍ വച്ച് ട്രെയിനില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ പി പി രജ്ഞിനിയാണ് ഒപ്പമുണ്ടായിരുന്നത്. വടകരയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പത് വരെ വടകര സഹകരണ ആശുപത്രിയിലും 10 വരെ സിപിഎം വടകര ഏരിയാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. മകള്‍: അഡ്വ. അണിമ. മരുമകന്‍: രൂപക്. വ്യാഴാഴ്ച രാവിലെ 11.30 ന് മേമുണ്ടയിലെ മുയ്യാരത്ത് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Vadakara Co-operative Hospital president M Padmanabhan has passed away