റെയില്‍വെ സ്‌റ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് നടത്തി
ശോഭ ജിഎല്‍പി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
താനൂര്‍: താനൂര്‍ - തെയ്യാല റോഡ് റെയില്‍വെ മേല്‍പ്പാലം നിര്‍മാണ സമയത്ത് താത്ക്കാലികമായി അടച്ച റെയില്‍വെ ഗെയ്റ്റ് തുറക്കാത്തതുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ സിപിഎം താനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ശോഭ ജിഎല്‍പി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി സമദ് താനാളൂര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം അനില്‍കുമാര്‍, സി പി അശോകന്‍, അസ്‌കര്‍ കോറാട്, സുചിത്ര സന്തോഷ് എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പൈലിംങ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഇനി നടക്കാനുള്ളത് റെയില്‍വേയുമായി ബന്ധപ്പെട്ടിട്ടുള്ള പൈലിംങ് മാത്രമാണ്. ഇത് നീട്ടിക്കൊണ്ടുപോയി കാലതാമസം വരുത്തുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
റെയില്‍വേ ഗേറ്റ് തുറക്കാന്‍ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാല്‍ ഗേറ്റ് തുറക്കാതിരിക്കാന്‍ ചില വികസന വിരോധികള്‍ പ്രവര്‍ത്തിച്ചതായി സിപിഎം നേതാക്കള്‍ ആരോപിച്ചു.
ഫോട്ടാേ : സിപിഐ എം നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഇ ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.