'ദില്ലി ചലോ' മാര്‍ച്ച് അവസാനിപ്പിച്ച് കര്‍ഷകര്‍
പഞ്ചാബ് കര്‍ഷക യൂണിയനുകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തല്‍ക്കാലത്തേക്ക് അവസാനിച്ചു
പഞ്ചാബ്: പഞ്ചാബ് കര്‍ഷക യൂണിയനുകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തല്‍ക്കാലത്തേക്ക് അവസാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. ശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ശംഭു അതിര്‍ത്തിയില്‍ പോലിസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായി. ഇതിനേ തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തില്‍ കര്‍ഷകര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കണം, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്.
വെള്ളിയാഴ്ച ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) സുമിത മിശ്ര ദംഗ്ദേഹ്രി, മനക്പൂര്‍ ഗ്രാമങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബള്‍ക്ക് എസ്എംഎസുകള്‍ (ബാങ്കിംഗ്, മൊബൈല്‍ റീചാര്‍ജ് എന്നിവ ഒഴികെ) മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നല്‍കുന്ന എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വ്യക്തിഗത എസ്എംഎസ്, മൊബൈല്‍ റീചാര്‍ജ്, ബാങ്കിംഗ് എസ്എംഎസ്, വോയ്സ് കോളുകള്‍, ബ്രോഡ്ബാന്‍ഡ് നല്‍കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍, കോര്‍പ്പറേറ്റ്, ഗാര്‍ഹിക കുടുംബങ്ങളുടെ വാടക ലൈനുകള്‍ എന്നീ സേവനങ്ങളെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയതായി ആഭ്യന്തര സെക്രട്ടറി അറിയിച്ചു.