
പരപ്പനങ്ങാടി: ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തില്‍ എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഭീകരവിരുദ്ധ സംഗമങ്ങള്‍ നടത്തി. പരപ്പനങ്ങാടി , തിരൂരങ്ങാടി, പുതു പറമ്പ് , ചെട്ടിയാം കിണര്‍, നന്നംബ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു.
ഗാന്ധിജിയെ കൊല്ലുകയും ബാബരി മസ്ജിദ് തകര്‍ക്കുകയും ചെയ്ത ആര്‍.എസ് എസ് രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത് കരിനിയമങ്ങള്‍ ചുട്ടെടുത്ത് ഇന്ത്യയെ തകര്‍ക്കാന്‍ അനുവദിക്കില്ലന്ന പ്രവര്‍ത്തകര്‍ പ്രതിജ്ഞ ഏറ്റു വിളിച്ചു. പരപ്പനങ്ങാടിയില്‍ എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ്, മുന്‍സിപ്പല്‍ പ്രസിഡന്റ് നൗഫല്‍ സി.പി., സെക്രട്ടറി സലാം കെ തിരൂരങ്ങാടിയില്‍ മണ്ഡലം സെക്രട്ടറി റിയാസ്, മുന്‍സിപ്പല്‍ പ്രസിഡന്റ് ഹബീബ്, സെക്രട്ടറി മുഹമ്മദലി, നന്നംബ്രയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി , സെക്രട്ടറി ബഷീര്‍, ചെട്ടിയാം കിണറില്‍ പഞ്ചായത്ത് പ്രസിഡന്റ് സൈതലവി ബാപ്പു, സെക്രട്ടറി റഫീഖ് എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റെ മുസ്ഥഫ പുതു പറമ്പ്, യാസര്‍ നേതൃത്വം നല്‍കി.