എസ്ഡിപിഐ രാജ് ഭവന് മുന്നില്‍ ഗാന്ധിയുടെ കൊലയാളി ഗോഡ്‌സെയെ കത്തിച്ചു

ഗാന്ധിയെ കൊന്നവര്‍ രാജ്യദ്രോഹികള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിന് മുന്‍പിലും വീടുകളിലും ഗോഡ്‌സെയെ കത്തിച്ചു

Update: 2022-01-30 07:40 GMT

തിരുവനന്തപുരം: എസ്ഡിപിഐ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ് ഭവന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും കൊലയാളി ഗോഡ്‌സെയുടെ കോലം കത്തിച്ചു. രാജ് ഭവന് മുന്നില്‍ നടന്ന പ്രതിഷേധപരിപാടി പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രാഹ്മണ ഭീകരനാണ് ഗോഡ്‌സെ. ഗോഡ്‌സെ ആര്‍എസ്എസുകാരനല്ല എന്ന് പറയാന്‍ ശ്രമിക്കുന്നത് ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ ഭീകരന്‍ ഹിന്ദു മതത്തിന്റെ പ്രതിനിധിയായിരുന്നു എന്ന് സ്ഥാപിക്കാനാണ്. ഈ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്‍പിക്കും. ഇതിന്റെ ഭാഗമായിട്ടാണ് ഗോഡ്‌സെയെ കത്തിക്കുന്നതെന്നും ഷബീര്‍ ആസാദ് പറഞ്ഞു. ജില്ലാ ഖജാന്‍ജി ശംസുദ്ദീന്‍ മണക്കാട്, നൗഷാദ് വള്ളക്കടവ്, സെയ്യദ് കരമന, ഷെമീര്‍,സിദ്ധീഖ്, സുധീര്‍ എന്നിവര്‍ സംബന്ധിച്ചു.

സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടന്ന പ്രതിഷേധപരിപാടി പാര്‍ട്ടി ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് ഉദ്ഘാടനം ചെയ്തു.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ 5000 ഭവനങ്ങളില്‍ ഗോഡ്‌സെയെ കത്തിച്ചുവെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു.


Tags:    

Similar News