പെരിന്തല്‍മണ്ണ : അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള എസ്ഡിപിഐ മലപ്പുറം ജില്ലാ ഭാരവാഹികളെ ജില്ലാ പ്രതിനിധി സഭ തിരഞ്ഞെടുത്തു. അന്‍വര്‍ പഴഞ്ഞി ജില്ലാ പ്രസിഡന്റായി തുടരും. മറ്റു ഭാരവാഹികളായി അഡ്വ സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി (വൈസ് പ്രസിഡന്റുമാര്‍) എന്‍ മുര്‍ശിദ് ശമീം, ഉസ്മാന്‍ കരുളായി, മുസ്തഫ പാമങ്ങാടന്‍ (ജനറല്‍ സെക്രട്ടറിമാര്‍) എകെ അബ്ദുല്‍ മജീദ്, അഡ്വ കെസി നസീര്‍, കെകെ മുഹമ്മദ് ബഷീര്‍, കെടി റൈഹാനത്ത് (സെക്രട്ടറിമാര്‍) കെസി സലാം (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എംപി മുസ്തഫ മാസ്റ്റര്‍, സുനിയ സിറാജ്, ഇര്‍ഷാദ് മൊറയൂര്‍, അബ്ദുള്ളക്കുട്ടി, ഹംസ തലകപ്പ്, പികെ സുജിര്‍, സിറാജ് വാണിയമ്പലം, ഉസ്മാന്‍ ഹാജി, ചെമ്മല യൂസുഫലി എന്നിവരെയും തിരഞ്ഞെടുത്തു. പ്രതിനിധി സഭ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡ്വന്റ് പി അബ്ദുല്‍ ഹമീദ്, പിപി റഫീഖ്, റോയ് അറയ്ക്കല്‍, കൃഷണന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.