ലഹരിയിൽ കുരുതിക്കളമാകുന്ന കേരളം;എസ്ഡിപിഐ ലഹരി വിരുദ്ധ കാംപയിൻ

Update: 2025-02-28 12:10 GMT

പാലക്കാട്: കേരള ജനത ലഹരി ദുരന്ത വാർത്തകൾ ദിനേനെ കണ്ടും കേട്ടും വിറങ്ങലിച്ചു നിൽക്കുകയാണ്. ലഹരി ഉപയോഗത്തിനടിമപ്പെട്ട് വളർന്ന് വരുന്ന തലമുറയെ രക്ഷിക്കുന്നതിന് വേണ്ടി ലഹരിയിൽ കുരുതിക്കളമാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി 2025 മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ലഹരി വിരുദ്ധ കാംപയിൻ നടത്തുന്നു.

മദ്യവും കഞ്ചാവും കടന്ന് എം.ഡി.എം.എ. പോലുള്ള മാരക രാസലഹരികൾ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിയുടെ ഉപയോഗം കേരളത്തിൽ വലിയൊരു സാമൂഹ്യ പ്രശ്നമായി ഉയർന്നിരിക്കുന്നു പാർട്ടി നേതാക്കൾ പറഞ്ഞു. സഹോദരങ്ങളെയും കൊലപ്പെടുത്തുന്നത് പോലും സർവസാധാരണമായി മാറുന്ന വാർത്തകളാണ് കേരളത്തിൽ നാം ദിനേനെ കേട്ടു കൊണ്ടിരിക്കുന്നത് . മയക്കു മരുന്നുകൾ യഥേഷ്ടം കിട്ടിക്കൊണ്ടിരിക്കുകയും യുവതലമുറ ഇതിന് അടിമപ്പെട്ട് കുറ്റകൃത്യങ്ങൾ നാട്ടിൽ സർവ്വസാധാരണയായി മാറുകയുമാണ് . ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ പോലും നോക്കുകുത്തിയാവുകയുമാണ് എന്നും എസ്ഡിപിഐ പറഞ്ഞു. 



Tags:    

Similar News