കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തായി വന്‍ മയക്കുമരുന്ന് വേട്ട. യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പോലിസും എസ് പിക്കു കീഴിലുള്ള ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പുതിയതെരു ശങ്കരന്‍കട സ്വദേശി യാസിര്‍(30), പെണ്‍സുഹൃത്ത് തയ്യില്‍ മരയ്ക്കാര്‍കണ്ടി സ്വദേശിനി അപര്‍ണാ അനീഷ്(23) എന്നിവരെ ടൗണിലെ ഹോട്ടല്‍മുറിയില്‍ നിന്നാണ് എംഡിഎംഎയുമായി പിടികൂടിയത്. ഈ കേസിലെ പ്രതിയുടെ സഹോദരന്‍ പുതിയതെരു ശങ്കരന്‍കടയിലെ റിസ് വാന്‍(22), കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളി ടിപി ഹൗസില്‍ ദില്‍ഷാദ്(33) എന്നിവരെ കണ്ണൂരിലെ ഒരു കെട്ടിടത്തില്‍നിന്നുമാണ് പിടികൂടിയത്. ഇവരില്‍നിന്ന് 156 ഗ്രാം എംഡിഎംഎ, 112 മില്ലിലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. രണ്ടു കേസുകളിലുമായി ആകെ 158 ഗ്രാം എംഡിഎംഎയും 112 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. എസ് ഐമാരായ ഷമീല്‍, സവ്യാ സാചി, എഎസ് ഐ അജയന്‍, ഷിജി, സീനിയര്‍ സിപിഒമാരായ മഹേഷ്, ശംസുദ്ദീന്‍, ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ മഹിജന്‍, സീനിയര്‍ സിപിഒ മഹേഷ്, സിപിഒമാരായ രജില്‍രാജ്, ബിനു, രാഹുല്‍, അനൂപ്, പ്രഭീഷ്, നിഷാദ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.