
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്.
ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഒരു മാസമായി നിരീക്ഷണത്തിലാണ് ഷൈന്‍. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.
ഇന്നു രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷനിലെത്തിയത്. ഷൈനിനെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോയി. രക്തം, മുടി, നഖം എന്നിവ പരിശോധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.