കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

2015 ലാണ് കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോയടക്കം 5 പേര്‍ പിടിയിലാകുന്നത്

Update: 2025-02-11 07:37 GMT
കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.

കേരളത്തിലെ ആദ്യ കൊക്കയ്ന്‍ കേസില്‍ ആകെ 8 പ്രതികളാണുള്ളത്. 2015 ലാണ് കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോയടക്കം 5 പേര്‍ പിടിയിലാകുന്നത്. പ്രതികളുടെ രക്തസാംപിളുകള്‍ അന്വേഷണ സംഘം ന്യൂഡല്‍ഹി, ഹൈദരാബാദ് കെമിക്കല്‍ അനലറ്റിക്കല്‍ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്ന്‍ ഉപയോഗം തെളിയിക്കാന്‍ കഴിഞ്ഞില്ല.

Tags:    

Similar News