കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റല്‍ പോലിസ്. കൊച്ചിയിലെ പുറംകടലില്‍ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എന്‍സിബി കോസ്റ്റല്‍ പോലിസിന് കൈമാറി. ഇറാന്, പാകിസ്താന് പൗരന്മാരായ ആറ് പേരെയാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കൈമാറിയത്. ഇന്നലെ കൊച്ചി തീരത്തെ പുറംകടലില്‍ ഇറാനിയന്‍ ഉരുവില്‍ നിന്നാണ് ലഹരിമരുന്നും പ്രതികളെയും പിടിച്ചത്. ഉരു നാവിക സേന മട്ടാഞ്ചേരിയിലെത്തിച്ചിട്ടുണ്ട്. എവിടെ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരം വഴി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്നുമാണ് കോസ്റ്റല്‍ പോലിസ് അന്വേഷിക്കുന്നത്. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും