ചാലിയാറില്‍ പാലത്തിന് വീതി കുറവ്; മറ്റൊരു പാലം നിര്‍മ്മിക്കണമെന്ന ആവശ്യമുമായി അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതിനെ തുടര്‍ന്ന് പാലത്തിനോട് ചേര്‍ന്ന് നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളനിവേദനം 2004 മുതല്‍ അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ ബജറ്റില്‍ ടോക്കണ്‍ അനുവദിക്കുകയും ചെയ്തിരുന്നു.

Update: 2022-09-29 13:34 GMT

അരീക്കോട്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന അരീക്കോട് -ചാലിയാര്‍ പാലത്തിന്റെ വീതി കുറവ് കാരണം കാല്‍നടയാത്രക്കാര്‍ക്ക് പാലത്തില്‍ കൂടി നടക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നടപ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി സമര്‍പ്പിച്ചു'.

പാലത്തിന്റെ കൈവരി ഉള്‍പ്പെടെ ഏഴര മീറ്റര്‍വീതിയില്‍ നിര്‍മിച്ച പാലം 1983ല്‍ തുറന്നുകൊടുത്തത് കോഴിക്കോട് -മുക്കം -മഞ്ചേരി- നിലമ്പൂര്‍ ഭാഗങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കും വാഹന ഗതാഗതമുള്ള സംസ്ഥാന പാതയില്‍ പാലത്തില്‍ വീതി കുറവ് കാരണം മധ്യഭാഗത്ത് വരയിട്ടില്ല. ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ കടന്നു പോകുന്നതു കാരണം കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. അരീക്കോടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാല്‍നടയായിട്ടാണ് സമീപപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതിനെ തുടര്‍ന്ന് പാലത്തിനോട് ചേര്‍ന്ന് നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളനിവേദനം 2004 മുതല്‍ അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ ബജറ്റില്‍ ടോക്കണ്‍ അനുവദിക്കുകയും ചെയ്തിരുന്നു.

രണ്ടുകോടി ചെലവില്‍ നടപ്പാലം നിര്‍മിക്കാമെന്ന തീരുമാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഏറനാട് എംഎല്‍എയും ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തില്‍ പാലം പുതുക്കിപ്പണിയാമെന്ന ധാരണയിലെത്തിയതായും നിര്‍മാണം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെയ്യാമെന്ന് ഏറനാട് മണ്ഡലം എംഎല്‍എ നിര്‍ദ്ദേശിച്ചിരുന്നു

എന്നാല്‍, ബന്ധപ്പെട്ടവരുടെ അവഗണന മൂലം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റൊരു പാലം നിര്‍മിക്കുകയോ അല്ലെങ്കില്‍ നടപ്പാലം നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രിക്ക് സമര്‍പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News