ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; ദുരൂഹതയകറ്റണമെന്ന് പോപുലര്‍ ഫ്രണ്ട്

അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതില്‍ കത്തിച്ചതടക്കം ഇത്തരം ദുരൂഹ സംഭവങ്ങള്‍ ഈ മേഖലയില്‍ പതിവാണ്. ഇത്തരം വിഷയത്തില്‍ ഗൗരവമായ അന്വേഷണവും മുഖം നോക്കാതെയുള്ള നടപടിയും ഇല്ലാതെ പോവുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി കുറപ്പെടുത്തി.

Update: 2021-12-06 14:16 GMT

മലപ്പുറം: കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ആര്‍എസ്എസ് പെരിന്തല്‍മണ്ണ കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവന്ന് പൊതു സമൂഹത്തിന്റെ ഭീതിയകറ്റണമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അന്നെ ദിവസം തന്നെ സമാനമായ ഒരു സംഭവം രാമപുരത്തും നടന്നിരുന്നു. ആ സംഭവത്തിന്റെ അന്വേഷണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതില്‍ കത്തിച്ചതടക്കം ഇത്തരം ദുരൂഹ സംഭവങ്ങള്‍ ഈ മേഖലയില്‍ പതിവാണ്. ഇത്തരം വിഷയത്തില്‍ ഗൗരവമായ അന്വേഷണവും മുഖം നോക്കാതെയുള്ള നടപടിയും ഇല്ലാതെ പോവുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി കുറപ്പെടുത്തി.

യോഗത്തില്‍ മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കെ കെ സഫ്‌വാന്‍, മുസ്തഫ പെരിന്തല്‍മണ്ണ, അഷ്‌റഫ് പുലാമന്തോള്‍ സംസാരിച്ചു.

Tags:    

Similar News