ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ രണ്ടുയാത്രക്കാര്‍ അറസ്റ്റില്‍

Update: 2024-04-08 08:41 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ രണ്ടുയാത്രക്കാര്‍ അറസ്റ്റില്‍. പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ന്യൂക്ലിയര്‍ ബോംബ് കൈയ്യിലുണ്ടെന്ന് ഭീഷണി മുഴക്കിയ ഗുജറാത്ത് രാജ്‌കോട്ട് സ്വദേശികളായ ജിഗ്‌നേഷ് മലാനി, കശ്യപ് കുമാര്‍ ലലാനി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് തട്ടി കയറുകയും മോശമായി പെരുമാറുകയുമായിരുന്നു ഇവര്‍. പരിശോധനയ്ക്കിടെ തങ്ങളുടെ കയ്യില്‍ ന്യൂക്ലിയര്‍ ബോംബ് ഉണ്ടെന്ന് പ്രതികള്‍ തന്നെ പറയുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ജിഗ്‌നേഷ് മലാനിയെയും കശ്യപ് കുമാര്‍ ലലാനിയെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐപിസി സെഷന്‍ 182, 505 (1) (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ജിഗ്‌നേഷും കശ്യപും നിര്‍മാണ മേഖലയില്‍ കോണ്‍ട്രാക്ടര്‍മാരായി ജോലി ചെയ്യുകയാണ്. രണ്ടുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News