ചെമ്മലപ്പാറ പൂരപറമ്പ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും: കെ പി എ മജീദ്
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കൊട്ടന്തല പ്രദേശവും താനൂര്‍ നിയോജക മണ്ഡലത്തില്‍ ഓലപീടിക മോര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലത്തിനായി ശ്രമങ്ങള്‍ നടത്തുന്നത്.
അടുത്ത നിയമ സഭ സമ്മേളന സമയത്ത് വിഷയം പൊതുമരമാത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
കെ പി എ മജീദിനും പി കെ അബ്ദുര്‍റബ്ബിനും പുറമെ മുസ്്‌ലിംലീഗ് താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത്, ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, സ്ഥിരസമിതി അധ്യക്ഷരായ പി പി ഷാഹുല്‍ ഹമീദ്, സി നിസാര്‍ അഹമ്മദ്, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ റഷീദ് മോര്യ, പി വി നൗഷാദ്, വി പി അഷ്‌റഫ്, പരപ്പനങ്ങാടി കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, സീനത്ത് ആലിബാപ്പു, മുസ്്‌ലിംലീഗ് നോക്കളായ സി അബ്ദുറഹ്മാന്‍ കുട്ടി, സി ടി നാസര്‍, ആസിഫ് പാട്ടശ്ശേരി, പി വി മുസ്തഫ, സി അബൂബക്കര്‍ ഹാജി, കെ നൂര്‍ മുഹമ്മദ്, എ സുബ്രമണ്യന്‍, പാട്ടശ്ശേരി ബാപ്പുട്ടി ഹാജി, ബഷീര്‍ പാട്ടശ്ശേരി, കോയ പിലാശ്ശേരി, പി വി അസീസ്, ഇസ്ഹാഖ് കൂളത്ത്, എ കെ ഫൈസല്‍, അനീസ് പാട്ടശ്ശേരി സന്ദര്‍ശനത്തില്‍ പങ്കെടുത്തു.