കൊവിഡ്: പൊതുജനാരോഗ്യത്തില്‍ അലംഭാവം കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിന്റെ മുഴുവന്‍ ബസ്സ്റ്റാന്റ് പരിസരങ്ങളിലും നാല്‍ക്കവലകളിലും ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കും മുമ്പിലും ആളുകള്‍ കൂടുന്നയിടങ്ങളിലും കൈ കഴുകാന്‍ വെള്ളവും സോപ്പും സ്ഥാപിക്കാന്‍ മല്‍സരിച്ച രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ പിന്നീട് അതെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാവുമ്പോള്‍ പൊതുജനാരോഗ്യ വിഷയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായി പരാതി. രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിന്റെ മുഴുവന്‍ ബസ്സ്റ്റാന്റ് പരിസരങ്ങളിലും നാല്‍ക്കവലകളിലും ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കും മുമ്പിലും ആളുകള്‍ കൂടുന്നയിടങ്ങളിലും കൈ കഴുകാന്‍ വെള്ളവും സോപ്പും സ്ഥാപിക്കാന്‍ മല്‍സരിച്ച രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ പിന്നീട് അതെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ്.
ബസ് സ്റ്റാന്റുകളില്‍ യാത്രക്കാര്‍ കൂടിയ സാഹചര്യത്തില്‍ കൈകഴുകാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണിന്ന്. രോഗവ്യാപനം തടയാനും സുരക്ഷിതത്വത്തിനും കൈ സോപ്പിട്ട് കഴുകല്‍ നല്ല മാര്‍ഗമെന്ന് ആരോഗ്യ വകുപ്പും സര്‍ക്കാറും ആവര്‍ത്തിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ ബസ് സ്റ്റാന്‍ഡുകളിലും ആരാധാനാലയങ്ങള്‍ക്കു സമീപത്തിലും കൈ കഴുകാന്‍ സൗകര്യമൊരുക്കാത്തതാണ് സമ്പര്‍ക്ക വ്യാപനത്തിന് കാരണമെന്ന് വിലയിരുത്തുന്നു. കൊവിഡ് വ്യാപനം വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ കൈ കഴുകാനുള്ള സൗകര്യം ഒരുക്കാന്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റി സമിതികള്‍ തയ്യാറാകാന്‍ ആരോഗ്യ വകുപ്പാണ്ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കേണ്ടത്.