മലപ്പുറം ജില്ലയില്‍ കൊവിഡ് വിമുക്തര്‍ 70,000 കടന്നു; ഇന്ന് രോഗബാധിതരായത് 541 പേര്
തദ്ദേശ പൊതു തിരെഞ്ഞെടുപ്പുള്‍പ്പടെ സാഹചര്യത്തില്‍ പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
മലപ്പുറം: ജില്ലയില്‍ ഇതുവരെ കൊവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 07) കൊവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കൊവിഡിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. കൊവിഡ് രോഗബാധിതരില്‍ ഏറിയ പങ്കും രോഗത്തെ അതിജീവിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ആശങ്കയുളവാക്കുന്നത്. തദ്ദേശ പൊതു തിരെഞ്ഞെടുപ്പുള്‍പ്പടെ സാഹചര്യത്തില്‍ പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
541 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 514 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 21 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. രോഗബാധിതരില്‍ മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും മറ്റ് മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. നാളിതുവരെ 376 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ മരണത്തിന് കീഴടങ്ങിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
85,513 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,074 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 532 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 315 പേരും 293 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
പൊതു ഇടങ്ങളില്‍ പോകുന്നവര്‍ ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എ.ആര് നഗര്‍ 06
ആലിപ്പറമ്പ് 02
അമരമ്പലം 06
അങ്ങാടിപ്പുറം 02
അരീക്കോട് 11
ആതവനാട് 03
ചാലിയാര്‍ 01
ചീക്കോട് 11
ചേലേമ്പ്ര 02
ചെറുകാവ് 02
ചോക്കാട് 06
ചുങ്കത്തറ 05
എടക്കര 01
എടപ്പാള്‍ 16
എടരിക്കോട് 01
എടയൂര്‍ 10
ഇരിമ്പിളിയം 03
കാളികാവ് 08
കല്പകഞ്ചേരി 04
കണ്ണമംഗലം 04
കരുളായി 02
കാവനൂര്‍ 01
കീഴുപറമ്പ 11
കോഡൂര്‍ 05
കൊണ്ടോട്ടി 08
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 26
കുറുവ 01
കുറ്റിപ്പുറം 06
കുഴിമണ്ണ 02
മക്കരപ്പറമ്പ 02
മലപ്പുറം 28
മമ്പാട് 07
മംഗലം 01
മഞ്ചേരി 09
മങ്കട 07
മാറാക്കര 03
മാറഞ്ചേരി 01
മൂന്നിയൂര്‍ 10
മൂത്തേടം 04
മൊറയൂര്‍ 06
മുതുവല്ലൂര്‍ 04
നന്നംമുക്ക് 06
നിലമ്പൂര്‍ 11
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 30
പരപ്പനങ്ങാടി 19
പറപ്പൂര് 01
പെരിന്തല്‍മണ്ണ 03
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 01
പെരുവല്ലൂര്‍ 01
പൊന്മള 03
പൊന്മുണ്ടം 01
പൊന്നാനി 16
പൂക്കോട്ടൂര്‍ 01
പോരൂര്‍ 12
പോത്തുകല്ല് 02
പുലാമന്തോള്‍ 03
പുളിക്കല്‍ 03
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
തവനൂര്‍ 03
താഴേക്കോട് 02
തേഞ്ഞിപ്പലം 12
തിരുനാവായ 02
തിരുവാലി 05
തൃക്കലങ്ങോട് 04
തുവ്വൂര്‍ 04
തിരൂര്‍ 03
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 17
വളാഞ്ചേരി 11
വളവന്നൂര്‍ 01
വള്ളിക്കുന്ന് 08
വട്ടംകുളം 02
വാഴക്കാട് 14
വാഴയൂര്‍ 16
വഴിക്കടവ് 04
വെളിയങ്കോട് 11
വേങ്ങര 01
വെട്ടത്തൂര്‍ 03
വണ്ടൂര്‍ 21