കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന്; എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഡിവൈഎഫ്‌ഐയുടെ പരാതി

Update: 2021-06-15 10:00 GMT

പരപ്പനങ്ങാടി: കൊവിഡിന്റ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡോണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ്, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ അമ്മാറമ്പത്ത് ഉസ്മാന്‍, മുസ് ലിം ലീഗ് മുന്‍സിപ്പല്‍ നേതാക്കളായ ഉമര്‍ ഒട്ടുമ്മന്‍, ഷാഹുല്‍ ഹമീദ്, നിസാര്‍ അഹമ്മദ് തുടങ്ങി എട്ടു പേര്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നെടുവമേഖല കമ്മറ്റി സെക്രട്ടറി എ വിശാഖ് പരാതി നല്‍കിയത്. 2021 ജൂണ്‍ 14ന് ചെട്ടിപ്പടിയിലുള്ള ഒരു വീട്ടില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള 15 പേര്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന വേളയില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടംകൂടി പരിപാടി നടത്തി ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ഭീതി സൃഷ്ടിച്ചെന്നാണ് പരാതി.

    മാസ്‌ക് ധരിച്ച് പോലും സാധാരണക്കാരന്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും കേസും പിഴ ചുമത്താനും മുന്നോട്ടുവരുമ്പോള്‍ ഇത്തരം കൊവിഡ് ലംഘനത്തിനെതിരേ ശക്തമായി നടപടിയെടുക്കണമെന്നാണ് ചിത്രം സഹിതം നല്‍കിയ പരാതിയില്‍ പറയുന്നത്. ഡിജിപി, മലപ്പുറം ജില്ലാ കലക്ടര്‍, പരപ്പനങ്ങാടി സിഐ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

Covid protocol violation; DYFI's complaint against MLAs and others


Tags:    

Similar News