മലപ്പുറം ജില്ലയില്‍ 4,320 പേര്‍ക്ക് ഇന്ന് കൊവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം ആണ്. 4,460 രോഗമുക്തി നേടി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,90,126 ആയി.
മലപ്പുറം: ജില്ലയില്‍ ഇന്ന് 4,320 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കൊവിഡ് രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍ക്കും 125 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
68,002 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,044 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,514 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 251 പേരും 230 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 579 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
4,460 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,90,126 ആയി. ജില്ലയില്‍ ഇതുവരെ 763 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
പ്രകടമായ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും കോവിഡ് പകരാമെന്നതാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നത്. ആരില്‍ നിന്നും രോഗം പകരാമെന്ന സാഹചര്യം മനസ്സിലാക്കി എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കരുത്. ഇത്തരക്കാര്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മെയ് 18 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 33
ആലങ്കോട് 05
ആലിപ്പറമ്പ് 35
അമരമ്പലം 26
ആനക്കയം 38
അങ്ങാടിപ്പുറം 61
അരീക്കോട് 41
ആതവനാട് 41
ഊരകം 125
ചാലിയാര്‍ 03
ചീക്കോട് 07
ചേലേമ്പ്ര 189
ചെറിയമുണ്ടം 15
ചെറുകാവ് 12
ചോക്കാട് 17
ചുങ്കത്തറ 19
എടക്കര 54
എടപ്പറ്റ 44
എടപ്പാള്‍ 35
എടരിക്കോട് 64
എടവണ്ണ 68
എടയൂര്‍ 54
ഏലംകുളം 24
ഇരിമ്പിളിയം 13
കാലടി 18
കാളികാവ് 42
കല്‍പകഞ്ചേരി 134
കണ്ണമംഗലം 25
കരുളായി 20
കരുവാരക്കുണ്ട് 35
കാവനൂര്‍ 24
കീഴാറ്റൂര്‍ 26
കീഴുപറമ്പ് 44
കോഡൂര്‍ 33
കൊണ്ടോട്ടി 27
കൂട്ടിലങ്ങാടി 37
കോട്ടക്കല്‍ 87
കുറുവ 31
കുറ്റിപ്പുറം 45
കുഴിമണ്ണ 12
മക്കരപ്പറമ്പ് 18
മലപ്പുറം 212
മമ്പാട് 21
മംഗലം 41
മഞ്ചേരി 121
മങ്കട 42
മാറാക്കര 27
മാറഞ്ചേരി 82
മേലാറൂര്‍ 24
മൂന്നിയൂര്‍ 40
മൂര്‍ക്കനാട് 52
മൂത്തേടം 24
മൊറയൂര്‍ 113
മുതുവല്ലൂര്‍ 15
നന്നമ്പ്ര 19
നന്നംമുക്ക് 22
നിലമ്പൂര്‍ 25
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 29
ഒഴൂര്‍ 16
പള്ളിക്കല്‍ 13
പാണ്ടിക്കാട് 28
പരപ്പനങ്ങാടി 38
പറപ്പൂര്‍ 103
പെരിന്തല്‍മണ്ണ 70
പെരുമണ്ണ ക്ലാരി 20
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 30
പൊന്മള 44
പൊന്മുണ്ടം 21
പൊന്നാനി 53
പൂക്കോട്ടൂര്‍ 88
പോരൂര്‍ 68
പോത്തുകല്ല് 02
പുലാമന്തോള്‍ 22
പുളിക്കല്‍ 17
പുല്‍പ്പറ്റ 18
പുറത്തൂര്‍ 69
പുഴക്കാട്ടിരി 41
താനാളൂര്‍ 70
താനൂര്‍ 10
തലക്കാട് 38
തവനൂര്‍ 09
താഴേക്കോട് 46
തേഞ്ഞിപ്പലം 22
തെന്നല 18
തിരുനാവായ 30
തിരുവാലി 19
തൃക്കലങ്ങോട് 45
തൃപ്രങ്ങോട് 25
തുവ്വൂര്‍ 32
തിരൂര്‍ 68
തിരൂരങ്ങാടി 48
ഊര്‍ങ്ങാട്ടിരി 59
വളാഞ്ചേരി 28
വളവന്നൂര്‍ 22
വള്ളിക്കുന്ന് 24
വട്ടംകുളം 73
വാഴക്കാട് 05
വാഴയൂര്‍ 17
വഴിക്കടവ് 35
വെളിയങ്കോട് 21
വേങ്ങര 67
വെട്ടത്തൂര്‍ 19
വെട്ടം 20
വണ്ടൂര്‍ 69