പ്രവാസികളെ ദ്രോഹിക്കരുത്; പരപ്പനങ്ങാടിയില്‍ എസ്ഡിപിഐ പ്രതിഷേധം

Update: 2020-06-06 15:07 GMT

പരപ്പനങ്ങാടി: 'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്' എന്ന പ്രമേയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസിവഞ്ചനയ്‌ക്കെതിരേ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പയനിങ്ങല്‍ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.


 പ്രവാസികളുടെ മടങ്ങിവരവിനുള്ള സംവിധാനം വേഗത്തിലാക്കുക, മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സാമൂഹിക അകലം പാലിച്ച് പ്രതിഷേധം നടത്തിയത്.

കേന്ദ്ര- കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന ദ്രോഹനടപടി കണ്ടില്ലെന്നുനടിക്കാന്‍ എസ്ഡിപിഐയ്ക്കാവില്ലെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. പ്രതിഷേധസമരത്തിന് തിരൂരങ്ങാടി മണ്ഡലം പ്രസഡന്റ് ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ വി പി ഉമ്മര്‍, യാസര്‍ അറഫാത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് കെ സിദ്ദീഖ് നേതൃത്വം നല്‍കി.

Tags:    

Similar News